അമേരിക്കൻ നേതൃത്വത്തിലുള്ള സമുദ്ര സുരക്ഷ സഖ്യത്തിൽ നിന്ന് പിൻമാറി യുഎഇ; കടുത്ത നീക്കം യുഎസിന് വൻ തിരിച്ചടി, ഉറ്റുനോക്കി ​അറബ് രാജ്യങ്ങൾ

New Update

ദുബായ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ സഖ്യത്തിൽ നിന്ന് യുഎഇ പിൻമാറി. എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ സുരക്ഷാ സഹകരണം ഉറപ്പാക്കാനാണ് പിൻമാറ്റമെന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. നിലവിൽ 38 രാജ്യങ്ങളാണ് സംയുക്ത സമുദ്ര സേനയുടെ ഭാഗമായുള്ളത്.

Advertisment

publive-image

ബഹ്‌റൈനിലെ യുഎസ് നേവൽ ബേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കംബൈൻഡ് മാരിടൈം ഫോഴ്‌സ് 2001ലാണ് സ്ഥാപിതമായത്. രാജ്യാന്തര കപ്പൽ പാതയിലെ സംരക്ഷണം ഉറപ്പാക്കി കൂടുതൽ സുരക്ഷനൽകുകയെന്നതാണ് സേനയുടെ ലക്ഷ്യം. എന്നാൽ യുഎഇയുടെ ഈ പിൻമാറ്റത്തിന് തെറ്റായ വ്യാഖ്യാനം നൽകരുതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, പിൻമാറ്റത്തിന് തെറ്റായ വ്യാഖ്യാനം നൽകരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. കൂടാതെ മേഖലയിലെ പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ഇടപെടൽ ശക്തമാക്കുമെന്നും യുഎഇ വ്യക്തമാക്കി.

Advertisment