ഇന്ത്യൻ പൗരന്മാ‍‍‍ർക്ക് വൈകാതെ തന്നെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ അവസരമുണ്ടായേക്കും

New Update

publive-image

ദുബായ്: ഇന്ത്യൻ പൗരന്മാ‍‍‍ർക്ക് വൈകാതെ തന്നെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ അവസരമുണ്ടായേക്കും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകാനാണ് സാധ്യത.

Advertisment

അതേസമയം നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ദുബായിലേക്ക് വരാൻ സാധിക്കും. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കമ്പനിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ അവസാനം രണ്ടാഴ്‍ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പി.സി.ആര്‍ പരിശോധനാ നിബന്ധനകളെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ അനുമതി നിര്‍ബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പി.സി.ആര്‍ പരിശോധനാ ഫലവും ഹാജരാക്കണം.

Advertisment