മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക വിസാ കാലാവധി തീര്‍ന്നവര്‍ ഒരു മാസത്തിനകം രാജ്യം വിടുകയോ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണമെന്ന് യുഎഇ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസാ കാലാവധി തീര്‍ന്നവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണമെന്ന് യുഎഇ.

Advertisment

അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടി വരും. ജൂലൈ 12 മുതല്‍ നിയമം നിലവില്‍ വന്നതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) വ്യക്തമാക്കി.

പ്രവാസികളുടെ റെസിഡന്‍സി, വിസ, എന്‍ട്രി പെര്‍മിറ്റ്, ഐ.ഡി കാര്‍ഡ് എന്നിവയുടെ കാലാവധി സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കിക്കൊണ്ട് യുഎഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.

ഇപ്പോള്‍ യുഎഇയിലുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും, കാലാവധി അവസാനിച്ച രേഖകള്‍ പുതുക്കാന്‍ 90 ദിവസത്തെ സമയം അനുവദിക്കുമെന്നും ഐസിഎ വക്താവ്‌ ബ്രിഗേഡിയര്‍ അല്‍ കാബി പറഞ്ഞു. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് അവര്‍ രാജ്യത്ത് എത്തിയ ശേഷം ഒരു മാസത്തെ കാലാവധി ആയിരിക്കും ലഭിക്കുക.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വിസ കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ഓണ്‍ലൈനായി വിസ പുതുക്കല്‍ നടപടി ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

Advertisment