യുഎഇയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇനി ഗോള്‍ഡന്‍ വിസ അനുവദിക്കും 

New Update

publive-image

ദുബായ്: യുഎഇയിലെ ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്.

Advertisment

പി.എച്ച്.ഡിയുള്ളവര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാവുക.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്കും ഇത്തരം വിസകള്‍ ലഭിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസകള്‍ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Advertisment