കേരളത്തിൽ യുഡിഫ് തരംഗം

author-image
admin
New Update

റിയാദ് : കേരളത്തിൽ ഇരുപത് സീറ്റിലും യുഡിഫ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി വയനാട് പാർലിമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതോട് കൂടി ദക്ഷിണേന്ത്യയിൽ ബി ജെ പി യും മോദിയും നാമാവശേഷമാകുമെന്നും ബത്ഹ സഫാമക്ക ഓഡിറ്റോ റിയത്തിൽ റിയാദ് യുഡിഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

യുഡിഫ് കൺവെഷൻ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം കെ കെ കോയാമുഹാജി ഉത്ഘാടനം ചെയ്യുന്നു.

ബത്ഹയിലും പരിസര പ്രദേശങ്ങളിലും ഏറെ വൈകിയും ജോലി ചെയ്യുന്ന പ്രാവാസികൾക്ക് വേണ്ടി നടത്തിയ കൺവെൻഷനിൽ ഒട്ടേറെ യുഡിഫ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു മോഡിയുടെ ഫാസിസ്റ്റ് ഗവണ്മെന്റിനും പിണറായിയുടെ അക്രമ രാഷ്ട്രീയ സർക്കാറുകൾക്കെതിരേ കൺവെഷൻ താകീതായിമാറി . കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം കെ കെ കോയാമുഹാജി ഉത്ഘാടനം ചെയ്തു.

ജില്ല യുഡിഫ് ചെയർമാൻ ജിഫിൻ അരീക്കോട് അധ്യക്ഷത വഹിച്ചു. പ്രമുഖ പത്ര പ്രവർത്തകൻ ഷെരീഫ് സാഗർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.സത്താർ താമരത്ത്, അബ്ദുല്ല വല്ലാഞ്ചിറ ,ഷുഹൈബ് പനങ്ങാങ്ങര ,റസാക്ക് പോക്കോട്ടുംപാടം അസീസ് വെങ്കിട്ട ,ഉസ്മാനാലി പാലത്തിങ്ങൽ ,സലിം കളക്കര ,നൗഫൽ പാലക്കാടൻ, മുഹമ്മദ് വേങ്ങര കോയ ഗേറ്റ് വേ ,നനജ്മുദ്ധീൻ മഞ്ഞളാംകുഴി,ശകീർ ധാനത്ത് പ്രസംഗിച്ചു.

publive-image

യുഡിഫ് ജില്ലാ ഭാരവാഹികളായ മുനീർ വാഴക്കാട് ,വഹീദ് വാഴക്കാട് ,അഷ്‌റഫ് മോയൻ, യൂനുസ് കൈതക്കോടൻ , അൻവർ എടവണ്ണപ്പാറ ,ഹമീദ് ക്ലാരി ,ലത്തീഫ് താനാളൂർ,വിനീഷ് ഒതായി ,അഷ്‌റഫ് കൽപകഞ്ചേരി, സൈനുദ്ധീൻ പെരിന്തൽമണ്ണ , റഷീദ് ബാബു കൊടിഞ്ഞി , ശിഹാബ് അരിപ്പൻ , യഹ്‌യ ചെമ്മാണിയോട് നേതൃത്വം നൽകി. യുഡിഫ് കൺവീനർ ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ഷാജി നിലംബൂർ നന്ദിയും പറഞ്ഞു

Advertisment