കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ഇടുക്കി ജില്ലാ നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ യുഡിഎഫ് ധര്‍ണ്ണ ശനിയാഴ്ച

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, January 22, 2021

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ്
നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും ശനിയാഴ്ച ധര്‍ണ്ണ നടത്തും.

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക്
നീതി ഉറപ്പാക്കുക, ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
പട്ടയം നല്‍കുക, കൈവശഭൂമിയിലെ കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയെ പറ്റിയും, പി എസ് സി നിയമനങ്ങള്‍
അട്ടിമറിച്ചതിനെ പറ്റിയും സിബിഐ അന്വേഷണം നടത്തുക, മുന്‍ ബഡ്ജറ്റ് വാഗ്ദാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ.

തൊടുപുഴയില്‍ പിജെ ജോസഫ് എംഎല്‍എ, അടിമാലിയില്‍ എകെ മണി എക്സ് എംഎല്‍എ, നെടുങ്കണ്ടത്ത് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം അബ്ബാസ്, കട്ടപ്പനയില്‍ അഡ്വക്കേറ്റ് ഇഎം ആഗസ്തി എക്സ് എംഎല്‍എ, ഏലപ്പാറയില്‍ ആര്‍എസ്പി ജില്ലാ സെക്രട്ടറി ജി ബേബി എന്നിവര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്‍റെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെനന്
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

-അഡ്വ. എസ് അശോകന്‍

×