കെ.എം.മാണിയുടെ ആത്മാവിനെയാണ് യു.ഡി.എഫ് – ൽ നിന്നും പുറത്താക്കിയതെന്ന് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി

ജോസ് ചാലക്കൽ
Saturday, July 4, 2020

മലമ്പുഴ: കെ.എം.മാണിയുടെ ആത്മാവിനെയാണ് യു.ഡി.എഫ് – ൽ നിന്നും പുറത്താക്കിയതെന്ന് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.കേരള കോൺഗ്രസ്സ് (എ o) പാർട്ടിയുടെ ആത്മാഭിമാനം കാത്തു സൂക്ഷിക്കാൻ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമായ പാർട്ടി ചെയർമാൻ ജോസ്.കെ.മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മലമ്പുഴ നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) പ്രവർത്തകർ ചേർന്ന യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്.

ഐ ക്യജനാധിപത്യ മുന്നണിയിൽ പതിറ്റാണ്ടുകൾ ഒന്നിച്ചു നിന്നവർ ഇത്തരം ആത്മനിന്ദ നടത്തിയത് കെ.എം.മാണിയുടെ ആത്മാവു പോലും പൊറുക്കില്ലെന്നും യോഗം വിലയിരുത്തി.
ജില്ല പ്രസിഡൻ്റ് അഡ്വ.കെ.കുശലകുമാർ യോഗം ഉദ്ഘാടനം ചെയ്തു’ മലമ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് സി.സി.സെബാസ്റ്റൻ അദ്ധ്യക്ഷനായി.

നിയോജക മണ്ഡലം സെക്രട്ടറി മധു മലമ്പുഴ, ജില്ല കമ്മിറ്റിയംഗങ്ങളായ എ.ഇബ്രാഹീം, നാരായണൻ, കർഷക യൂണിയൻ (എം) ജില്ല വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്, മലമ്പുഴ മണ്ഡലം പ്രസിഡൻ്റ് ജോയ് പട്ടാശ്ശേരി, ‘അകത്തേത്തറ മണ്ഡലം പ്രസിഡൻ്റ് സാജൻ ധോണി, മാത്യം പൊൻമല, ടോമി, സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി മെമ്പർ കെ.എം.വർഗ്ഗീസ്, ജില്ല സീനിയർ ജനറൽ സെക്രട്ടറി എം.പി.തമ്പി ‘ എന്നിവർ പ്രസംഗിച്ചു.

×