റിയാദ്, ഇന്ത്യയുടെ പതിനേഴാമത് പാർലിമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ സഖ്യം നടത്തുന്ന ജനാധിപത്യ പോരാട്ടത്തിൽ പ്രവാസി സമൂഹം ഒന്നടങ്കം അണിനിരക്കണമെന്ന് റിയാദിലെ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്യുന്നു.
കൺവെൻഷനിൽ റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്തു.നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തിന് അപകടമാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഭാരതത്തിന്റെ ബഹുസ്വരത തകർക്കുന്ന സമീപനമാണ് കാലങ്ങളായി ബി.ജെ.പി. നടത്തിവരുന്നത്.
കോർപ്പറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും സഹായകരമായ നിലപാടാണ് മോഡി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളെയും പിന്നാക്ക, ദലിത് വിഭാഗങ്ങളെയും ദ്രോഹിക്കുകയും കർഷകരുൾപ്പടെയുള്ള സാധാരണക്കാരെ അവഗണിക്കുകയും ചെയ്ത എൻ.ഡി.എക്ക് ഭരണ തുടർച്ച നൽകുന്നത് ആത്മഹത്യാപരമാണ്. നോട്ട് നിരോധനംവഴി ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം ചെറുതായി കാണാനാവില്ല. നിരോധനം മൂലം കള്ളപ്പണം തടയുമെന്നും അഴിമതി ഇല്ലാതാക്കുമെന്ന മോഡിയുടെ അവകാശവാദങ്ങൾ പൊള്ളയായിരുന്നു.
കൺവൻഷനിൽ എസ്.വി.അർഷുൽ അഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
റാഫേൽ ഇടപാട് വഴി നടന്ന കോടികളുടെ അഴിമതിയും പ്രതിരോധ വകുപ്പിലെ സുപ്രധാന രേഖകൾ കാണാനില്ലെന്നതും രാജ്യത്തിന് വലിയ അപമാനമാണ്. പുൽവാമ ഭീകരാക്രമണം ഇന്ത്യയുടെ പ്രതിരോധ സംവിധാനം ദുബാലമാണെന്ന സന്ദേശമാണ് നൽകിയിട്ടുള്ളത്. ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ജാതീയമായ കൊലകളും ദലിത് - ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരെയും സാഹിത്യകാരെയും ന്യായാധിപന്മാരെയും കൊന്ന് തള്ളുന്ന സമീപനം രാജ്യത്ത് ആവർത്തിക്കുവാൻ പാടില്ല. സഞ്ജീവ് ഭട്ടിന്റെ അറസ്റ്റും, നജീബ് അഹമ്മദിന്റെ തിരോധാനവും ആസിഫയുടെ കൊലപാതകവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഇതിനെല്ലാം ഉത്തരവാദികളായ ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്തുവാൻ എല്ലാവരും ഒരുമിച്ച് നിൽക്കാൻ കൺവെൻഷൻ അഭ്യർത്ഥിച്ചു.കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും യു.ഡി. എഫ്. വിജയിക്കും. ദേശീയ പ്രസക്തി നഷ്ടപ്പെട്ട സി.പി.എം. ദുർബലമാണ്. വടകരയിലെ പി.ജയരാജന്റെ സ്ഥാനാർത്ഥിത്വം ജനാധിപത്യത്തെ വെല്ലുവിക്കുന്നതിന് സമാനമാണ്. പിണറായി വിജയന്റെ ധിക്കാര ഭരണത്തിനുള്ള മുന്നറിയിപ്പായി കേരളത്തിലെ ജനങ്ങൾ വിധിഴെതും. സി.പി.എമ്മിന്റെ കൊലപാത രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ വിവേകപൂർവ്വം വോട്ട് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കെ.എം.സി.സി ദേശീയ സമിതി അംഗം എസ്.വി.അർഷുൽ അഹമ്മദ് മുഖ്യപ്രഭാഷണവും മൊയ്തീൻ കോയ കല്ലമ്പാറ ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു. മജീദ് ചിങ്ങോലി, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, ഉസ്മാനാലി പാലത്തിങ്ങൽ, റസാഖ് പൂക്കോട്ടുംപാടം, തേനുങ്ങൾ അഹമ്മദ് കുട്ടി, നവാസ് വെള്ളിമാട്കുന്ന്, ശുഹൈബ് പനങ്ങാങ്ങര, കെ.കെ.തോമസ്, അഷ്റഫ് വടക്കേവിള, സത്താർ താമരത്ത്, മുഹമ്മദലി മണ്ണാർക്കാട് ഷംനാദ് കരുനാഗപ്പള്ളി, അഡ്വ. അനീർ ബാബു എന്നിവർ പ്രസംഗിച്ചു.
തെരെഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ യഹ്‌യ കൊടുങ്ങല്ലൂർ, അഷ്റഫ് കല്പകഞ്ചേരി, കബീർ വൈലത്തൂർ, മാമുക്കോയ തറമ്മൽ, അക്ബർ വേങ്ങാട്ട്, നാസർ മങ്കാവ്, റസാഖ് വളക്കൈ, ബാവ താനൂർ, ഷാജി പരീത്, സജീർ പൂന്തുറ, ഷാഹിദ് മാസ്റ്റർ, മുഹമ്മദ് കുട്ടി വയനാട്,
ജിഫിൻ അരീക്കോട്, അസീസ് വെങ്കിട്ട, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫാറൂഖ്, ഫൈസൽ പാലക്കാട്, നാസർ തങ്ങൾ കോങ്ങാട്, ഹബീബ് പട്ടാമ്പി, അഭിലാഷ് മാവിലാഴി, മജീദ് പയ്യന്നൂർ, അൻവർ കണ്ണൂർ, സുരേഷ് ശങ്കർ, പി.സി.അലി വയനാട്, അഷ്റഫ് മേപ്പാടി, സലാം ഇടുക്കി, മുനീർ കോകലൂർ, കെ.പി.മുഹമ്മദ് കളപ്പാറ, പി.വി.പി.ഖാലിദ്, മജീദ് കൊച്ചി, ഉസ്മാൻ പരീത്, അർഷാദ് തൃശൂർ, എന്നിവർ നേതൃത്വം നൽകി. തെരെഞ്ഞെടുപ്പ് സമിതി കൺവീനർമാരായ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ജലീൽ തിരൂർ നന്ദിയും പറഞ്ഞു.