New Update
/sathyam/media/post_attachments/AzZLYVvH9AlOFRLfPCji.jpg)
കൊല്ലം: പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിലെ അൻസാരി എന്നയാളുടെ കടയിലെത്തിച്ച ചാക്കിനുളളിലാണ് ഉടുമ്പ് ഒളിച്ചിരുന്നത്. അൻസാരിയും സുഹൃത്തുക്കളും ചേർന്ന് ഉടുമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.
Advertisment
തിരുവനന്തപുരത്ത് നിന്നാണ് അൻസാരിയുടെ കടയിൽ പച്ചമുളക് എത്തിച്ചത്. മുളകെടുക്കാൻ ചാക്കഴിച്ചപ്പോൾ ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. ഏറെ പണിപ്പെട്ടാണ് ഉടുമ്പിനെ പിടികൂടിയത്.
ഉടുമ്പിന്റെ ആൺകുഞ്ഞാണിതെന്നും ഉടുമ്പിനെ പിന്നീട് കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ തുറന്നുവിട്ടതായി അഞ്ചൽ വനംറേഞ്ച് ഓഫീസർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us