New Update
ലണ്ടൻ: മാഞ്ചസ്റ്ററിൽ കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്നു ശ്വാസം മുട്ടി മൂന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണ മരണം.
Advertisment
കുടുംബത്തിലേക്ക് മൂത്ത രണ്ടു പെൺകുട്ടികളോടൊപ്പം ഒരുപാട് സന്തോഷങ്ങളുമായെത്തിയ പിഞ്ചോമനയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ ഉള്ളുലഞ്ഞു കരയുന്ന യുവദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കൾ.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിൻ-ജിനു ദമ്പതികളുടെ മകൻ ജെയ്ഡനാണു മരിച്ചത്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലിലാണ് ഇവർ താമസിക്കുന്നത്. റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്സാണ് ജിനു.അപകടവിവരം അറിഞ്ഞയുടൻ ആംബുലൻസ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.