യുക്രെയ്ന് ബ്രിട്ടന്റെ വക 5.4 ലക്ഷം പൗണ്ട്

author-image
athira kk
Updated On
New Update

കീവ്: യുക്രെയ്ന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിത് സന്ദര്‍ശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യുക്രെയ്ന് 5.4 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിച്ചു.

Advertisment

publive-image

പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, യുദ്ധത്തില്‍ അന്തിമവിജയം യുക്രെയ്നായിരിക്കുമെന്ന് ഉറപ്പുനല്‍കുകയും സൈനിക, സാമ്പത്തിക, നയതന്ത്ര പിന്തുണ തുടര്‍ന്നും നല്‍കണമെന്ന് സഖ്യകക്ഷികളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ നേതാക്കളും സ്വാതന്ത്ര്യദിനത്തില്‍ യുക്രെയ്നിനു പിന്തുണ ആവര്‍ത്തിച്ചു.

Advertisment