യുക്രെയ്ന് യുഎസ് സഹായം 298 കോടി ഡോളര്‍

author-image
athira kk
Updated On
New Update

കീവ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നിന് 298 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രതിരോധത്തിനിടയില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്താണ് യുക്രെയ്ന് ആശ്വാസമായ യുഎസ് പ്രഖ്യാപനം വരുന്നത്.

Advertisment

publive-image

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, പീരങ്കി, ഡ്രോണ്‍, മറ്റു യുദ്ധോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ഈ പണം സഹായകമാകുമെന്ന് ബൈഡന്‍.

6 മാസം മുന്‍പ് ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. യുക്രെയ്നിന്റെ പല പ്രദേശങ്ങളിലും റഷ്യന്‍ സേന പോരാട്ടം കടുപ്പിച്ചിരിക്കയാണ്. ഇതിനിടെ, അമേരിക്കക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് യുക്രെയ്നിലെ യുഎസ് എംബസി ഒരിക്കല്‍കൂടി മുന്നറിയിപ്പു നല്‍കി.

Advertisment