ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/BIphoTMabNk1FnQ0b6hm.jpg)
ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റെങ്കിലും സെലന്‍സ്‌കിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Advertisment
ബുധനാഴ്ച ഉച്ചയ്ക്ക് തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിവേയായിരുന്നു അപകടം. സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് അതിക്രമിച്ച് കയറിയ ഒരു കാര്‍ സെലന്‍സ്‌കി യാത്ര ചെയ്ത കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഈ കാറിന്‍റെ ഡ്രൈവര്‍ക്ക് പ്രസിഡിന്റെ വൈദ്യസംഘം തന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ക്കീവിലെ സൈനികരെ കണ്ട് മടങ്ങുകയായിരുന്നു സെലന്‍സ്‌കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us