ഉമ്മൻ‌ചാണ്ടിയുടെ ശില്പം പോൾ പറമ്പി കൈമാറി

New Update

ചിക്കാഗോ:മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷിക ആഘോഷ വേളയിൽ ചാലക്കുടി മേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കൻ നിർമിച്ച ഉമ്മൻ ചാണ്ടിയുടെ ശിൽപം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടിൽ വച്ചു ഒക്ടോബർ 18 ഞായറാഴ്ച പോൾ പറമ്പി (ചിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി.

Advertisment

publive-image

.ചാലക്കുടി മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാൻ, അബ്രഹാം ചാക്കോ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സജീർ ബാബു, സച്ചിൻരാജ് കൊരട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

publive-image

ശില്പം നിർമ്മിച്ച വിജയ് തെക്കൻ ,നേത്വത്വം നൽകിയ പോൾ പറമ്പി എന്നിവരെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു.പോൾ പറമ്പി കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു .

Advertisment