ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു

New Update

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ പത്തു മണിക് (ഈസ്റ്റേൺ ടൈം )സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷന്‍ സൂം സമ്മേളനത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു.

Advertisment

publive-image

ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനുള്ള പ്രസ്തുത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, കെ.സി ജോസഫ് എം.എല്‍എ, വി.ടി. ബല്‍റാം എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബല്‍ നേതാക്കന്മാര്‍ അടങ്ങുന്ന പ്രമുഖരും ചടങ്ങില്‍ സംസാരിക്കും.സമ്മേളത്തിൽ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികള്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഇലക്ഷന്‍ സൂം സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റര്‍ ചെയര്മാന് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഡോ:മാമൻ സി ജേക്കബ്, ജോബി ജോർജ് എന്നിവർ അഭ്യര്‍ത്ഥിച്ചു.

UMMENCHANDY MEETING
Advertisment