പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് ഏകീകരിക്കണമെന്ന് വിമാനക്കമ്പനികളോട് കുവൈറ്റ് ഡിജിസിഎ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 24, 2021

കുവൈറ്റ് സിറ്റി: വിമാനക്കമ്പനികളില്‍ നിന്ന് നിരക്ക് ഈടാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി രാജ്യത്തേക്ക് എത്തുന്നവരുടെ പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് ഏകീകരിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കുവൈറ്റ് ഡിജിസിഎ നിര്‍ദ്ദേശം നല്‍കി.

ആദ്യ ടെസ്റ്റിന് 25 കെഡിയും (രാജ്യത്തെത്തുമ്പോള്‍) രണ്ടാമത്തേതിന് 50 കെഡിയും (ഏഴു ദിവസങ്ങള്‍ക്ക് ശേഷമുള്ളത്) എന്ന നിലയില്‍ അധികൃതര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്കില്‍ ഈ തുകയും ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

×