Advertisment

യൂണിമണി - ഏഷ്യാ കപ്പ്‌ പ്രവചന മത്സരത്തില്‍ കുവൈറ്റിലെ പ്രവാസി പൗരന്‍ റോഷന്‍ സിറിള്‍ കോര്‍ഡെറോ വിജയി. സമ്മാനമായി നേടിയത് 250 കുവൈറ്റ് ദിനാര്‍

New Update

publive-image

Advertisment

കുവൈറ്റ് : യു എ ഇയില്‍ നടന്ന യൂണിമണി ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പ്രവചന മത്സരത്തില്‍ കുവൈറ്റിലെ പ്രവാസി റോഷന്‍ സിറിള്‍ കോര്‍ഡെറോ വിജയിയായി. 250 കുവൈറ്റ് ദിനാറാണ് റോഷന് സമ്മാനമായി ലഭിച്ചത്. യൂണിമണി - ഏഷ്യാ കപ്പ്‌ പ്രവചന മത്സരത്തില്‍ വിജയിയുടെ പേര് സെപ്റ്റംബര്‍ 27 വരെ എസ് എം എസ് അയയ്ക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. 28 നായിരുന്നു ഫൈനല്‍.

നാട്ടിലേതിനേക്കാള്‍ ആവേശത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഇത്തവണ കളിയുത്സവങ്ങളില്‍ പങ്കാളികളായി മാറിയത്. അത്തരം സ്പോര്‍ട്സ് പ്രേമികള്‍ക്കിടയിലാണ് ഏഷ്യാ കപ്പിന്റെ മുഖ്യ പ്രയോജകരായ യൂണിമണി പ്രവചന മത്സരവും ഒരുക്കിയത്.

publive-image

ആഗോള സാമ്പത്തിക സേവന സ്ഥാപനമായ യൂണിമണി എക്‌സ്‌ചേഞ്ച് ഡബ്ലുഎല്‍എല്‍ മണി ട്രാന്‍സ്ഫര്‍ , വിദേശ വിനിമയം , പണമടയ്ക്കല്‍ തുടങ്ങിയവയ്ക്കുള്ള മികച്ച മാര്‍ഗമാണ്.

ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച് തുടങ്ങിയ എല്ലാ പണമിടപാടുകളിലും സാങ്കേതിക വിദ്യയുടെ പരമാവധി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കാലാനുസൃതമായ ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് യൂണിമണി എക്‌സ്‌ചേഞ്ച് ചെയ്യുന്നത്. കുവൈറ്റ് വാണിജ്യ മന്ത്രാലയവുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ് യൂണിമണി .

publive-image

2001ല്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരവും ലഭിച്ചിരുന്നു. പണമിടപാടു രംഗത്ത് നൂതന സംവിധാനങ്ങളോടെ എല്ലാ സേവനവും യൂണിമണിയില്‍ ലഭ്യമാണ് . യൂണിവേഴ്‌സല്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണു യൂണിമണി.

publive-image

യുഎഇ എക്‌സ്‌ചേഞ്ച് ആഗോളതലത്തില്‍ പുനര്‍നാമകരണം ചെയ്യുന്ന പ്രക്രിയയിലെ രണ്ടാമത്തെ രാജ്യമാണു കുവൈറ്റ് ഒരു സ്ഥാപനം എന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കി വരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ യൂണിമണി എക്‌സ്‌ചേഞ്ച് വളരെയധികം വികസിച്ചിട്ടുണ്ട്.

publive-image

തങ്ങളുടെ ഉപഭോക്താക്കള്‍ ലോകത്ത് എവിടെയായിരുന്നാലും അവര്‍ക്കായി വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു .

UAE Exchange unimoney
Advertisment