കരിപ്പൂരിലെ വിമാനപകടം; അനുശോചനമറിയിച്ച് അമേരിക്ക

New Update

publive-image

വാഷിംഗ്ടണ്‍: കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ ദുഖമറിയിച്ച് അമേരിക്ക. വിമാനപകടത്തില്‍ പെട്ടവരോടൊപ്പമാണ് തങ്ങളുടെ ഹൃദയമെന്ന് യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

Advertisment

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റില്‍ പറയുന്നു.

Advertisment