/sathyam/media/post_attachments/rnqJq9XZQIDyhfpRMTTv.jpg)
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി വാട്ട്കിന്‍സും ഞാനും ചേര്‍ന്നാണ് പ്രമേയം യു എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചതെന്ന് പ്രമീള ജയ്പാല്‍ ട്വിറ്ററില്‍ കുറിച്ചു. ജമ്മുകാ ശ്മീരില്‍ താഴ്‌വരയില്‍ സമാധാനവും, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇന്ത്യ ഗവണ്മെണ്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/post_attachments/aZUp2q33YZn4E7tI8Kj6.jpg)
വാഷിംഗ്ടണില്‍ നിന്നുള്ള ജുഡീഷ്യറി കമ്മറ്റിയിലെ ഏക അംഗവും കണ്‍ഗ്രഷണല്‍ പ്രൊഗ്രസ്സീവ് കോക്കസ് ഉപാദ്ധ്യക്ഷയുമാണ് ജയ്പാല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഗവണ്മെണ്ട് ജമ്മുകാശ്മീരില്‍ സ്വീകരിച്ച നിപാടുകളില്‍ ഞാന്‍ അതൃപ്തയാണ്. തുടര്‍ന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയിലും അമേരിക്കയിലും ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരോടും തടവിലാക്കപ്പെട്ടവ രോടും ഇന്ത്യ ഗവണ്മെണ്ട് മനുഷ്യത്വപരമായി പെരുമാറണമെന്നും പ്രമേയത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us