ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം

author-image
പി പി ചെറിയാന്‍
Updated On
New Update

ഒക്കലഹോമ: ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഫെഡറല്‍ ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍സില്‍ പ്രതിഷേധിച്ച് ഒക്കലഹോമ .യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (ഇന്റര്‍നാഷണല്‍) ഒക്കലഹോമയില്‍ തന്നെ തുടരുവാന്‍ അനുമതി നല്‍കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

പരിംഗ്ടണ്‍ ഓവലില്‍ ജൂലൈ 13-നു തിങ്കളാഴ്ച രാവിലെ പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മുഴക്കിയാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാക്കിത്തരണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നവരാണ്. പഠനം പൂര്‍ത്തിയാകാതെ നാട്ടിലേക്ക് മടങ്ങുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല- ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായ റ്ററ്റെന്‍ഡ പറഞ്ഞു.ഞങ്ങള്‍ നിരാശരാണ്. ഞങ്ങള്‍ക്ക് ശരിയായി ശ്വാസം വിടുന്നതിനുപോലും കഴിയുന്നില്ല- ഇംഗ്ലണ്ടില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായ ഫക്‌സലി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടവരാണ്. അവരെ സഹായിക്കുന്നതിനു ഏതറ്റംവരെ പോകുന്നതിനും ഞങ്ങള്‍ തയാറാണ് - യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോസഫ് ഹരോസ് ഉറപ്പുനല്‍കി.

university students
Advertisment