തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും, ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ഈ മാസം 30ന്

New Update

publive-imageതൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. കൊടിയേറ്റത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക. ഈ മാസം 30നാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. രാവിലെ 11നും 11.30നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റ്. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിലെ കൊടിയേറ്റ്. പാറമേക്കാവില്‍ വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും.

Advertisment

സിംഹമുദ്രയുള്ള കൊടികളാണ് ഉയര്‍ത്തുക. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. കൊടിയേറ്റിന് ശേഷം പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഉണ്ടാകും.

തിരുവമ്പാടിയില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൊടിക്കൂറ ഉയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. ഇതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. ഇരു വിഭാഗങ്ങളുടെയും പൂര ചമയ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്.

Advertisment