മെറ്റ് ഗാലയുടെ ഭാഗമായി ആലിയ ഭട്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ എക്‌സിബിഷന്‍ കൂടിയായ പരിപാടിയില്‍ ആലിയ അണിഞ്ഞത് വെള്ള ഗൗണായിരുന്നു. അഭിമാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ഈ ഗൗണ്‍ എന്നാണ് ആലിയ പറയുന്നത്.
100,000 മുത്തുകള്‍ കൊണ്ട് എബ്രോംയിഡറി ചെയ്തതാണ് ആലിയയുടെ ഗൗണ്‍. ഡയമണ്ട് കമ്മലുകളും വളകളുമാണ് ഇതിനൊപ്പം താരം അണിഞ്ഞത്. ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങും ടീമും ചേര്‍ന്നാണ് ഈ ഗൗണ്‍ ഒരുക്കിയത്. മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കാണ് താരം തിരഞ്ഞെടുത്തത്.
ലോക പ്രശസ്ത ജര്‍മ്മന്‍ ഫാഷന്‍ ഡിസൈനറും ഫാഷന്‍ ഐക്കണായ കാള്‍ ലാഗര്‍ഫെല്‍ഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണില്‍ ആലിയ എത്തിയത്. ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും ആലിയ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്.
അതേസമയം, രണ്ട് സിനിമകളാണ് ആലിയയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിലും അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ് ആലിയ.