കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേക്ക്

New Update

publive-image

കന്നഡ സിനിമാതാരങ്ങളായ കിച്ച സുധീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് കേന്ദ്ര വാർത്താ ഏജൻസിയയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ഇത് നടക്കുകയെന്നാണ് റിപ്പോർട്ട്

Advertisment

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അ​ഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വാധീനിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ബിജെപി നീക്കം.

കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടയിലെ പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ.

Advertisment