എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

New Update

publive-image

ഡൽഹി; മുതിർന്ന കോൺ​ഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് സൂചന.  ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. അതേസമയം, തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിലിൻ്റെ മറുപടി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്റണി തയ്യാറായില്ല.

Advertisment

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. അതേസമയം, തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിലിൻ്റെ മറുപടി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്റണി തയ്യാറായില്ല.

സമീപകാലത്തെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും അനില്‍ ആന്റണി ബിജെപിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ച് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്. ബിബിസിയുടെ നരേന്ദ്ര മോദി ഡോക്യുമൻററിക്കെതിരെ അനിൽ ആൻറണി രംഗത്തെത്തിയത് വിവാദമായിരുന്നു. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. അനിൽ ആൻറണി തുടർച്ചയായി വിവാദങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണ് എന്ന് നേരത്തേ ജയ്റാം രമേഷ് പറഞ്ഞിരുന്നു.

Advertisment