പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

New Update

publive-image

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷതാ മൂര്‍ത്തി സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് സുനക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി രാഷ്ട്രപതി ദ്രൗപദി മൂര്‍മുവില്‍ നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. ഈ ചടങ്ങില്‍ മകളായ അക്ഷതാ മൂര്‍ത്തിയും പങ്കെടുത്തിരുന്നു.

Advertisment

അവാര്‍ഡ് ഏറ്റുവാങ്ങുന്ന വീഡിയോ അക്ഷതാ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് അഭിമാന ദിനം എന്ന കമന്റ് പോസ്റ്റ് ചെയ്ത് ഭാര്യാമാതാവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് രാഷ്ട്രം സുധാ മൂര്‍ത്തിക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ്.

Advertisment