New Update
കാസര്‍ഗോഡ്; അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.
Advertisment
കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us