ആര്‍. എസ് ശശികുമാറിന് എതിരെ ലോകായുക്ത നടത്തിയ 'പേപ്പട്ടി' പ്രയോഗം പിന്‍വലിക്കണം: വി.ഡി സതീശന്‍

New Update

publive-image
കൊച്ചി; ആര്‍ എസ് ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ ‘ പേപ്പട്ടി’ പ്രയോഗം പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അലഞ്ഞു തിരിയുന്ന പേപ്പട്ടിയല്ല അദ്ദേഹം, മറിച്ച് സാമൂഹിക പ്രതിബദ്ധതയുളള വ്യക്തിയാണ്. അത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ അദ്ദേഹം ലോകായുക്തയെ സമീപിച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Advertisment

കെട്ടിടനികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഏപില്‍ 26 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് യു ഡി എഫ് മാര്‍ച്ചു നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കെട്ടിട നികുതി വര്‍ദ്ധിപ്പിച്ചതും വീടുകള്‍ക്കുള്ള നികുതി വര്‍ദ്ധിപ്പിച്ചതും വലിയ കൊളളയാണ്. എന്തിനാണ് സര്‍ക്കാര്‍ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാര്‍ എന്ത് രാഷ്ട്രീയ നിലപാട് എടുത്താലും അത് യു ഡി എഫിനെ ബാധിക്കില്ല. എന്നാല്‍ കഴിഞ്ഞ മാസം 79 ക്രൈസ്തവ സംഘടനകള്‍ ജന്തര്‍മന്തറില്‍ വലിയ മാര്‍ച്ച് നടത്തിയതെന്തിനെന്ന് ഇവര്‍ മനസിലാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയിലുള്ള ക്രൈസ്തവ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര് മാര്‍ച്ച നടത്തിയത്. അത് ഈ മതമേലദ്ധ്യക്ഷമാര്‍ മനസിലാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Advertisment