New Update
മലപ്പുറം: തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോർഫുചെയ്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങരംകുളം മൂക്കുതല പനങ്ങാട്ടയിൽ റിംഷാദിന്റെ പേരിലാണ് കേസ്.
Advertisment
ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോർഫുചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസാണ് പൊലീസിൽ പരാതി നൽകിയത്.
അതേസമയം സമാനമായ കേസിൽ ആലങ്കോട് സ്വദേശിക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം മോർഫുചെയ്ത് പ്രചരിപ്പിച്ച ആലങ്കോട് സ്വദേശിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി പ്രകാരമാണ് ചങ്ങരംകുളം പൊലീസ് ഇതിനു മുമ്പ് കേസെടുത്തിരുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us