എംഡിഎം കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-imageഇടുക്കി: എംഡിഎം കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുകുന്ന് വട്ടക്കാട്ട് ജോമാര്‍ട്ടിന്‍ ജോസി(24)ന്റെ മൃതദേഹം ഇടുക്കി ജലാശയത്തില്‍ നിന്നാണ് കണ്ടെത്തിയത്. 150 മില്ലിഗ്രാം എംഡിഎയുമായി ചൊവ്വാഴ്ച എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ജോസി പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ബുധനാഴ്ച ജോസിയെ കാണാതാവുകയായിരുന്നു.

Advertisment

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി ജലാശയത്തിന്റെ ഭാഗമായുള്ള അഞ്ചുരുളിയില്‍ നിന്നും യുവാവിന്റെ വാഹനം കണ്ടെത്തി. പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ജോസിയുടെ മൃതദേഹം കണ്ടെത്തി.

സംഭവത്തില്‍ യുവാവിന്റെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെയ്യാത്ത തെറ്റിനാണ് പിടിയിലായതെന്നും ആരേയും വിഷമിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ജോമാർട്ടിൻ ജോസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്.

Advertisment