ഐപിഎൽ: ജയം തുടരാൻ മുംബൈ കൊൽക്കത്തയ്ക്കെതിരെ

New Update

publive-imageഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30ന് തങ്ങളുടെ തട്ടകമായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് ഗുജറാത്ത് ജയൻ്റ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. (ipl mi kkr rr gt)

Advertisment

തുടരെ രണ്ട് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ. ഇഷാൻ കിഷൻ്റെ ഫോം ആശങ്കയാണെങ്കിലും രോഹിത് ശർമ റൺസ് കണ്ടെത്തിയത് അവർക്ക് വലിയ ആത്‌മവിശ്വാസം നൽകും. സൂര്യകുമാർ യാദവിൻ്റെ ഫോമാണ് മുംബൈയുടെ ഏറ്റവും വലിയ തലവേദന. 15 (16), 1, 0, എന്നിങ്ങനെയാണ് സൂര്യയുടെ സീസണിലെ സ്കോറുകൾ. ഇത് മുംബൈയുടെ പ്രകടനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. തിലക് വർമയുടെ ഫോമാണ് മുംബൈയെ താങ്ങിനിർത്തുന്നത്. കിഷനെ മാറ്റിപ്പരീക്ഷിക്കണമെന്ന മുറവിളികൾ ശക്തമാണെങ്കിലും താരം തുടരും. ജോഫ്ര ആർച്ചർ പരുക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയാൽ താരവും കളിക്കും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കാര്യമെടുത്താൽ ആന്ദ്രേ റസൽ തുടരെ നിരാശപ്പെടുത്തുന്നത് ടീമിൻ്റെ ബാലൻസിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിൻ്റെ തകർപ്പൻ ഫോം കൊൽക്കത്തയുടെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് ടീമിലെത്തും.

Advertisment