അതിഖ് അഹമ്മദിന്റെ ശരീരത്തിൽ ഒമ്പത് വെടിയുണ്ടകൾ, ഒരെണ്ണം തലയിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

New Update

publive-image
ലക്നൗ: സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അതിഖിന്റെ ശരീരത്തിൽ ഒൻപത് വെടിയുണ്ടകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒരെണ്ണം തലയോട്ടിയിലും ബാക്കി എട്ടെണ്ണം അതിഖിന്റെ നെഞ്ചിനുമാണ് ഏറ്റിട്ടുളളത്.

Advertisment

അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫ് അഹമ്മദിന്റെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകളേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അഷ്റഫ് അഹമ്മദിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്. അഞ്ച് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. നടപടികൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലായിരുന്നു അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചത്. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽ വെച്ചായിരുന്നു ആക്രമണം.

മാധ്യമ പ്രവർത്തകരാണെന്ന വ്യാജേനയാണ് അതിഖിന്റേയും സഹോദരന്റേയും അടുത്തേക്ക് പ്രതികൾ എത്തിയത്. എൻസിആർ ന്യൂസെന്ന് പേരിൽ വ്യാജ മൈക്കും ഐഡിയും നിർമ്മിച്ചാണ് പ്രതികൾ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറയ്ക്കു മുന്നിൽ വച്ചാണ് അതിഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവർക്കും നേരെ അക്രമികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നു

Advertisment