/sathyam/media/post_attachments/b3C0yWe9ggcD0OHabfcZ.webp)
ന്യൂയോര്‍ക്ക്: ചൈനയ്ക്ക് വേണ്ടി ന്യുയോര്‍ക്ക് സിറ്റിയില്‍ രഹസ്യ പൊലീസ് സ്റ്റേഷന്‍ നടത്തിയെന്നാരേപിച്ച് രണ്ട് പേരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ലിയു ജിയാന്‍ വാങ് (61), ചെന്‍ ജിന്‍പിംഗ് (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓവര്‍സീസ് പൊലീസ് സ്റ്റേഷനുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് രഹസ്യ പൊലീസ് സ്റ്റേഷനുകള്‍ നേരത്തെ തന്നെ കുപ്രസിദ്ധമാണ്.
മുന്‍കൂര്‍ അനുമതിയില്ലാതെ യുഎസ് നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് രഹസ്യ പൊലീസ് സ്റ്റേഷന്‍ എന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം അവസാനത്തോടെ അന്വേഷണ വിവരം മനസിലാക്കിയ പ്രതികൾ രഹസ്യ പൊലീസ് സ്റ്റേഷന്‍ അടച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
ചൈനീസ് വംശജരുള്ള പല രാജ്യങ്ങളാലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us