കൊച്ചി: ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികള്‍ക്കും ബിജെപി നീക്കം കാപട്യമാണെന്ന് കൃത്യമായി അറിയാം. രാജ്യത്തെല്ലായിടത്തും ക്രൈസ്തവര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ പെരുകുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.
ക്രൈസ്തവ സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് 598 ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടെന്നാണ്. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്താന്‍ വരുന്നവരാണെന്നാണ് കഴിഞ്ഞ ദിവസം കൂടി കര്‍ണാടകയിലെ ഒരു മന്ത്രി പറഞ്ഞത്. മതമേലദ്ധ്യക്ഷന്മാര്‍ക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ലെന്നും സതീശന്‍ പ്രതികരിച്ചു.
രാജ്യത്തെല്ലായിടത്തും ക്രൈസ്തവര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുമ്പോള്‍ ഇവിടെ അവരെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നത് തമാശയാണ്. അവര്‍ കബളിപ്പിക്കപ്പെടുകയാണ്. ഇത് തിരിച്ചറിയുമെന്ന് വിശ്വാസമുണ്ട്. ആട്ടിന്‍തോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവര്‍ക്കറിയാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us