മലയാളി ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

New Update

publive-imageറാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.

Advertisment

രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് പത്രാതു സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ്.

Advertisment