മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയില്‍

New Update

publive-image

യുഎഇ: മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി യുഎഇയിലെ പ്രവാസികള്‍. അടുത്തമാസം യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മേയ് ഏഴിന് അബുദാബിയിലും മെയ് 10 ന് ദുബായിലും സ്വീകരണം നല്‍കും. ഇതിനായി സ്വാഗതസംഘവും രൂപീകരിച്ചു

Advertisment

അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരംണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം യുഎഇയിലെത്തുന്നത്. അബുദാബിയിലും ദുബായിലും മുഖ്യമന്ത്രിക്ക് പൗരസ്വീകരണം നല്‍കും. നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് സ്വീകരണ പരിപാടി നടക്കുക.

അബുദാബിയില്‍ അബുദാബി നാഷണല്‍ തീയറ്ററിലാണ് പരിപാടി നടക്കുക. പരിപാടിക്കായി അഡ്വക്കേറ്റ് അന്‍സാരി സൈനുദ്ദീന്‍ ചെയര്‍മാനായും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ കണ്‍വീനറായുമുളള സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ദുബായിലെ സ്വീകരണത്തിന് ദുബായിലെയും മറ്റ് വടക്കന്‍ എമിറേറ്റുകളിലെയും മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളടക്കം 351 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

Advertisment