മുംബൈ: താനെയിലെ കപൂര്‍ബാവഡിയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 8.30നാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ സമീപത്തുളള മാളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുളള അഗ്നിശമനസേന ആര്‍ഡിഎംസി ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.
തീപിടത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക സ്ഥലത്ത് വലിയ ഗതാഗത തടസമുണ്ടാക്കി. ഫ്‌ളൈ ഓവറിന്റെ സമീപത്താണ് ബിസിനസ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മജിവാഡ മേല്‍പ്പാലത്തിലും ഗതാഗതക്കുരുക്കുണ്ടായി.
തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടന്‍ തന്നെ തങ്ങളുടെ ടീം സംഭവസ്ഥലത്തെത്തിയെന്നും തീ ശമിപ്പിക്കുന്നതിനായി പൊലീസിന്റെയും അഗ്നിശമന സേനയുടെയും സംയുക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ആര്‍ഡിഎംസി ഉദ്യോഗസ്ഥന്‍ അവിനാഷ് സാവന്ത് പറഞ്ഞു.
ബിസിനസ് പാര്‍ക്കിന് മുകളിലത്തെ നിലകളില്‍ ഓഫീസുകളും താഴത്തെ നിലയില്‍ ഇലക്ട്രോണിക്‌സ് ഷോറൂമുമാണുളളത്. സിനി വണ്ടര്‍ മള്‍ട്ടിപ്ലക്‌സിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കനകിയ ഗ്രൂപ്പ് നിര്‍മ്മിച്ച താനെയിലെ പഴയ ബിസ്‌നസ് പാര്‍ക്കുകളില്‍ ഒന്നാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us