വേനൽച്ചൂട്; കേരളത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു

New Update

publive-imageതിരുവനന്തപുരം; സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഇന്നലത്തെ ഉപഭോഗം സർവകാല റെക്കോർഡിലേക്കെത്തി. 102.9532 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകതയിലും വർധനവുണ്ടായി. 5024 മെഗാവാട്ടാണ് ഇന്നലെ വൈകുന്നേരം ആവശ്യമായി വന്നത്.

Advertisment

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു . ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്.

വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

Advertisment