തിരുവനന്തപുരം; സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണല്‍ സ്റ്റാംഫംഗങ്ങള്‍ക്ക് മെമ്മോ നല്‍കി ഭീഷണിപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണിത്. എ കെ ജി സെന്ററില്‍ നിന്നും സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് തികച്ചും വിവേചന രഹിതമായ ഈ നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭ സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫുകളായ ബിജു, ടി.സി വിനീത്, നിസാര്‍ എന്നിവര്‍ക്ക് നിയമസഭ സെക്രട്ടറിയേറ്റ് മെമ്മോ നല്‍കിയിരുന്നു. സ്പീക്കറുടെ ഓഫിസിന്റെ മുന്‍വശത്ത് പ്രതിപക്ഷ എം.എല്‍.എമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയത്
വിനീതിന്റെ മെമ്മോ കൈപ്പറ്റി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് രസീത് വാങ്ങി. അതേസമയം, ബിജു, നിസാര്‍ എന്നിവരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കി. മെമ്മോയില്‍ പറയുന്ന തസ്തികയില്‍ ബിജുവും നിസാറും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്.
നിയമസഭയില്‍ അടയന്തിര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എം എല്‍ എ മാര്‍ സ്പീക്കറുടെ ഓഫിസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. സ്പീക്കറെ ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് എം.എല്‍.എമാരെ നീക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിന് വഴി വെയ്കുകയും, കെ കെ രമ അടക്കമുള്ള പ്രതിപക്ഷ എം എല്‍ എ മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us