ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്

New Update

publive-imageഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡറുമായുള്ള മത്സരം കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അദ്ദേഹം ഐപിഎൽ കാണാൻ എത്തിയത്. ബോളിവുഡ് താരം സോനം കപൂർ ടിം കുക്കിനൊപ്പമാണ് അദ്ദേഹം ഇന്നത്തെ മത്സരം കണ്ടത്.

Advertisment

ഇത് രണ്ടാം തവണയാണ് ടിം കുക്ക് ഇന്ത്യയിലെത്തി ഐപിഎൽ കാണുന്നത്. ഈ മാസം മുംബൈയിലും ഡൽഹിയിലുമായി ആപ്പിൾ ആരംഭിച്ച സ്റ്റോറുകളുടെ ഉത്ഘാടനത്തിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇതിനിടയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളിനെയും കിഡംബി ശ്രീകാന്തിനയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

2016ൽ അദ്ദേഹം ഇന്ത്യയിലെത്തി ഐപിഎൽ കണ്ടിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലവിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ഗുജറാത്ത് ലയൻസുമായി കാൺപൂരിൽ നടനാണ് മത്സരം അന്ന് അദ്ദേഹം കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും വ്യക്തികളെയും സന്ദർശിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർച്ചിരുന്നു.

Advertisment