കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പെന്ന് മനേകാ ഗാന്ധി, കരടിയെ കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം

New Update

publive-imageകേരളത്തിലെ വനം വകുപ്പ് ഏറ്റവും മോശം വനം വകുപ്പെന്ന് മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. തിരുവനന്തപുരം വെളളനാട് കിണറ്റില്‍ വീണ കരടി ചത്തസംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു അവര്‍ വനം വകുപ്പിനെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.

Advertisment

അത്യപൂര്‍വ്വ ഇനത്തില്‍ പെട്ട കരടിയാണ് മരിച്ചത്. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യണം. ഇതിന് ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.അതേ സമയം കരടി ചത്ത സംഭവത്തില്‍ വലിയ വീഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന്ാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്.വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുളള ജീവികളെവെടിവയ്ക്കരുതെന്ന മാനദണ്ഡലം ലംഘിക്കപ്പെട്ടു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയവയും റിപ്പോര്‍ട്ടിലുണ്ട്. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Advertisment