'ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന കാരുണ്യത്തിന്റെ ദർശനം പ്രാവർത്തികമാക്കാൻ കഴിയട്ടെ'; പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഡി സതീശൻ

New Update

publive-imageതിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾ നിങ്ങളുടെ മനസിനെയും ശരീരത്തേയും കൂടുതൽ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

Advertisment

ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന കാരുണ്യത്തിന്റെ ദർശനം പ്രാവർത്തികമാക്കാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സന്തോഷവും സാഹോദര്യവും നിലനിർത്താനുള്ള പ്രാർത്ഥനയിൽ ഞാനും പങ്കാളിയാകുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Advertisment