എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഫയലുകള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ നിര്‍ദേശം

New Update

publive-imageകോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ഫയലുകള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഡിജിപി. കഴിഞ്ഞ ദിവസമായിരുന്നു കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെയായിരുന്നു കേസ് എന്‍ഐഎ ഏറ്റെടുത്തത്.

Advertisment

അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംഭവത്തിന് സംസ്ഥാനന്തര ബന്ധമുണ്ടെന്നും കേസില്‍ വിശദ അന്വേഷണം വേണമെന്നുമുള്ള നിലപാടാണ് എന്‍ഐഎ സ്വീകരിച്ചത്.

കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് എന്‍ഐഎ സമര്‍പ്പിച്ചത്.കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിക്ക് മതപരമായ തീവ്ര നിലപാടുകള്‍ ഉള്ളതുകൊണ്ടാണ് ഇത്തരം ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന പൊലീസ് നിഗമനം പരിഗണിച്ചാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്.

Advertisment