New Update
കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. സുരേന്ദ്രന് ലഭിച്ച കത്തില്‍ പൊലീസ് അന്വേഷണം നടന്നു വരികയാണ്.
Advertisment
ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മേല്‍വിലാസത്തില്‍ കത്ത് ലഭിക്കുന്നത്. അത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയുമായിരുന്നു. ഏപ്രില്‍ 23ന് വൈകുന്നേരമാണ് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്.
ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഇന്റലിജന്റ്‌സ് മേധാവി ടി.കെ വിനോദ് കുമാര്‍ ഇറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us