New Update
കണ്ണൂർ ; കണ്ണൂരിൽ റിസോർട്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം.
Advertisment
ഇന്നലെരാത്രിയാണ് സംഭവം നടന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് മരിച്ച ബെന്നി.