'പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഉറപ്പാക്കും'; രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് കമ്മീഷണര്‍

New Update

publive-imageകൊച്ചി: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ ഉന്നതതല യോഗം ചേരുമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്ര വിവരങ്ങളുള്‍പ്പടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളാണ് പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കിയിരുന്ന സ്‌കീം എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുണ്ടാകുമെന്നായിരുന്നു ഊമക്കത്തിലെ ഭീഷണി സന്ദേശം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത്. പിഎഫ്‌ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment