New Update
പൂഞ്ച് ആക്രമണത്തിൽ നിർണായകമായ വിലയിരുത്തൽ. ആക്രമണം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സൈനികർ സഞ്ചരിച്ച ട്രക്ക് റോഡിൽ ഗതാഗത തടസം സൃഷിച്ച് തടയുകയായിരുന്നു. മരത്തടികൾ റോഡിലിട്ടാണ് വഴിമുടക്കിയത്.
Advertisment
തടസം മാറ്റാനിറങ്ങിയ രണ്ടു സൈനികരെ ആദ്യം വെടിവച്ചു വീഴ്ത്തി. പിന്നീട് ഗ്രനേഡ് എറിയുകയായിരുന്നു. അതിർത്തി കടന്നെത്തിയ ഭീകരരാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തൽ .ജനുവരിയിൽ ഡാംഗ്രിയിൽ ആക്രമണം നടത്തിയത് ഈ സംഘമാണെന്നും നിഗമനമുണ്ട്.
അതേ സമയം പുൽവാമയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് വെളിപ്പെടുത്തിയ ജമ്മുകശ്മീര്‍ മുൻ ഗവർണർ സത്യപാല്‍ മല്ലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കശ്മീരിലെ റിലൈൻസ് ഇന്‍ഷുറന്‍സ് ആരോപണവുമായി ബന്ധപ്പെട്ട് ഈമാസം 28ന് ഹാജരാനാകാണ് നിർദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us