New Update
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അങ്കിതയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
Advertisment
കഴിഞ്ഞ ദിവസമാണ് ശ്രീനിവാസ് അടക്കമുള്ള നേതാക്കളില്‍ നിന്നും ലിംഗവിവേചനവും മാനസിക പീഡനവും നേരിട്ടതായി അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ മേധാവി അങ്കിത ദത്ത ആരോപിച്ചത്. 'വിദ്യാ സമ്പന്നയെന്ന നിലയിലും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തിയെന്ന നിലയിലും എനിക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം'. ഇപ്പോള്‍ തന്റെ ആത്മാഭിമാനം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നുമായിരുന്നു അങ്കിത ദത്തയുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us