സഞ്ജു സാംസൺ എന്ന നായകന് സഞ്ജു സാംസൺ എന്ന താരത്തിന് ഈ സീസൺ ഐ.പി.എൽ വളരെ നിർണായകമാണ്. ലോക കപ്പ് ടീമിൽ ഉൾപ്പെടെ ഇടം കിട്ടാൻ സഞ്ജുവിന് മികച്ച പ്രകടനം നടത്തിയേ പറ്റു . കൂടാതെ കഴിഞ്ഞ വര്ഷം കൈവിട്ട കിരീടവും താരത്തിന് ടീമിനായി നേടണം. എന്തായാലും ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു നടത്തിയത്.
സഞ്ജു കളിക്കുമ്പോൾ ലോകത്തിലെ ഏത് സ്റ്റേഡിയത്തിനു വലുപ്പം പോരാ എന്ന് തോന്നും എന്ന് കഴിഞ്ഞ ദിവസം ആകാശ് ചോപ്ര പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം മറ്റൊരു അഭിപ്രായം പറയുകയാണ്. സഞ്ജുവിന് ഈ ടൂർണമെന്റിൽ റൺസ് കൂടുതൽ നേടാനുള്ള മാർഗമാണ് ചോപ്ര പറയുന്നത്.
” ഇപ്പോൾ ടീമിനായി ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നു, അത് ദേവദത്തിന് ഒരു നല്ല കാര്യമാണ്, കാരണം അദ്ദേഹത്തിന് അവിടെ റൺസ് നേടാനുള്ള കൂടുതൽ അവസരങ്ങളുണ്ട്, പക്ഷേ ടീമിന് ഗുണം ഉണ്ടാകണമെങ്കിൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണം. സഞ്ജു ഇറങ്ങുന്നതാണ് എനിക്ക് താത്പര്യം, അവൻ ആകുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് കളിക്കും.”
സഞ്ജു സാംസണെ സംബന്ധിച്ച് ഈ ടൂർണമെന്റിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 6 മത്സരങ്ങളിലായി 159 റൺസാണ് താരം നേടിയത്. മൂന്ന് മത്സരങ്ങൾ മികച്ച രീതിയിൽ കളിച്ച താരം മൂന്ന് എന്നതിൽ നിരാശപ്പെടുത്തി . നാളെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരാണ് രാജസ്ഥാന്റെ എതിരാളികൾ.