ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു; ഉദയ് ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍

New Update

publive-imageഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റകൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളില്‍ ഒന്നായ ഉദയ് ആണ് ചത്തത്. മരണ കാരണം കണ്ടെത്താനായിട്ടില്ല. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് നേരത്തെ ചത്തിരുന്നു.

Advertisment

കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് സാഷ എന്ന ചീറ്റയായിരുന്നു ചത്തത്. ഉദയ് ചീറ്റയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു. പ്രതിദിന പരിശോധനയിലാണ് ഉദയ് അവശനായി കാണപ്പെട്ടത്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ക്ഷീണിതനായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചീറ്റകളെ തുറന്നുവിട്ടത്. ഇതില്‍ സിയായ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.

Advertisment