എറണാകുളം അമ്മത്തൊട്ടിലില്‍ അഞ്ച് ദിവസം പ്രായമായ ആണ്‍ കുഞ്ഞ്

New Update

publive-imageകൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലില്‍ അഞ്ച് ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ കിട്ടി. ഇന്നലെ രാത്രിയിലാണ് സംഭവം. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

Advertisment

കരച്ചില്‍ കേട്ട് എത്തിയ ആളുകളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍ ആശുപത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ കുഞ്ഞ് ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണത്തിലാണ്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയമ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ കെഎസ് അരുണ്‍കുമാര്‍ വ്യക്തമാക്കി.

Advertisment